Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Om Birla

പാർലമെന്‍ററി സൗഹൃദ ഗ്രൂപ്പുകളായി; എംപിമാർ വിദേശത്തേക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സൗ​​​ഹൃ​​​ദ ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​കി ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള. ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും എം​​​പി​​​മാ​​​രു​​​ൾ​​​പ്പെ​​​ട്ട 64 പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സൗ​​​ഹൃ​​​ദ ഗ്രൂ​​​പ്പു​​​ക​​​ളാ​​​ണു രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.

വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ക​​​ളു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​വും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ ഈ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സൗ​​​ഹൃ​​​ദ ഗ്രൂ​​​പ്പു​​​ക​​​ൾ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും.

മ​​​ല​​​യാ​​​ളി എം​​​പി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ​​​യും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷി​​​നെ ഖ​​​ത്ത​​​റി​​​ന്‍റെ​​​യും ശ​​​ശി ത​​​രൂ​​​രി​​​നെ ഫ്രാ​​​ൻ​​​സി​​​ന്‍റെ​​​യും എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​നെ മ​​​ഡ​​​ഗാ​​​സ്ക​​​റി​​​ന്‍റെ​​​യും ഗ്രൂ​​​പ്പ് ലീ​​​ഡ​​​ർ​​​മാ​​​രാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ജോ​​​സ് കെ.​​​മാ​​​ണി (ഇ​​​റാ​​​ൻ), ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് (വി​​​യ​​​റ്റ്നാം), പി.​​​ടി. ഉ​​​ഷ (ജ​​​ർ​​​മ​​​നി), ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് (അ​​​ർ​​​ജ​​​ന്‍റീ​​​ന), വി. ​​​ശി​​​വ​​​ദാ​​​സ​​​ൻ, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ (ബ്ര​​​സീ​​​ൽ), ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് (സൗ​​​ദി), ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ (ഇ​​​സ്ര​​​യേ​​​ൽ), എ.​​​എ.​​​ റ​​​ഹീം (ഇ​​​ന്തോ​​​നേ​​​ഷ്യ), ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, ഹൈ​​​ബി ഈ​​​ഡ​​​ൻ (സിം​​​ഗ​​​പ്പു​​​ർ), അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് (കു​​​വൈ​​​റ്റ്), എം.​​​കെ. രാ​​​ഘ​​​വ​​​ൻ (എ​​​ത്യോ​​​പ്യ), പി.​​​പി. സു​​​നീ​​​ർ (ഗ്രീ​​​സ്), കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (മ​​​ലേ​​​ഷ്യ), ഹാ​​​രി​​​സ് ബീ​​​രാ​​​ൻ (ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്), വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ (ഓ​​​സ്ട്രി​​​യ), ജെ​​​ബി മേ​​​ത്ത​​​ർ (ഈ​​​ജി​​​പ്ത്), അ​​​ബ്‌​​​ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി (അ​​​ൾ​​​ജീ​​​രി​​​യ), കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ (ഖ​​​ത്ത​​​ർ), രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ, ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ (മ​​​ഡ​​​ഗാ​​​സ്ക​​​ർ) എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ സം​​​ഘാം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

National

സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷനീക്കം

ന്യൂ​​​ഡ​​​ല്‍ഹി: ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​ര്‍ ഓം ​​​ബി​​​ര്‍ള​​​യെ പ​​​ദ​​​വി​​​യി​​​ല്‍നി​​​ന്നു നീ​​​ക്കാ​​​നു​​​ള്ള പ്ര​​​മേ​​​യം പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ​​​നീ​​​ക്കം. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 94 (സി) ​​​അ​​​നു​​​ച്ഛേ​​​ദ പ്ര​​​കാ​​​രം സ്പീ​​​ക്ക​​​ര്‍ക്കെ​​​തി​​​രേ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണു ശ്ര​​​മം.

ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം വെ​​​ള്ളി​​​യാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ പ്ര​​​മേ​​​യാ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ര്‍ ഒ​​​പ്പി​​​ട്ട നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യേ​​​ക്കും. ഇ​​​തി​​​നാ​​​യു​​​ള്ള ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യാ​​​ണു സൂ​​​ച​​​ന. ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​മേ​​​യാവ​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് ലോ​​​ക്‌​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലി​​​നാ​​​യി​​​രി​​​ക്കും കൈ​​​മാ​​​റു​​​ക.

ലോ​​​ക്‌​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ സം​​​സാ​​​രി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല, പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച എ​​​ട്ട് എം​​​പി​​​മാ​​​രെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന കാ​​​ലാ​​​വ​​​ധി മു​​​ഴു​​​വ​​​നും സ​​​സ്‌​​​പെ​​​ൻ​​​ഡ് ചെ​​​യ്തു, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച വ​​​നി​​​താ എം​​​പി​​​മാ​​​ര്‍ അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചു എ​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​പ​​​ങ്ങ​​​ളാ​​​ണു സ്പീ​​​ക്ക​​​ര്‍ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ലം​​​ഘി​​​ച്ച ബി​​​ജെ​​​പി അം​​​ഗം നി​​​ഷി​​​കാ​​​ന്ത് ദു​​​ബെ​​​യ്‌​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തും സ്പീ​​​ക്ക​​​റു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​ല​​​പാ​​​ടാ​​​യി പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ​​​യു​​​ടെ ചേം​​​ബ​​​റി​​​ല്‍ ന​​​ട​​​ന്ന പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് സ്പീ​​​ക്ക​​​റു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യി​​​ലെ എം​​​പി​​​മാ​​​ർ​​​ക്കു​​​പു​​​റ​​​മെ മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മ​​​ല്ലാ​​​ത്ത തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രേ ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത്. മു​​​ന്‍ രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ഗ്ദീ​​​പ് ധ​​​ന്‍ക​​​ര്‍ക്കെ​​​തി​​​രേ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് പ്ര​​​തി​​​പ​​​ക്ഷം കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍, പ്ര​​​മേ​​​യ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് 14 ദി​​​വ​​​സം മു​​​മ്പ​​​ല്ല പ്ര​​​തി​​​പ​​​ക്ഷം നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി രാ​​​ജ്യ​​​സ​​​ഭാ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ ഹ​​​രി​​​വം​​​ശ് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭൂ​​​രി​​​പ​​​ക്ഷ അം​​​ഗ​​​ബ​​​ലം ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​ പാ​​​ര്‍ട്ടി​​​ക​​​ള്‍ സ്പീ​​​ക്ക​​​റെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം പാ​​​സാ​​​കി​​​ല്ല. സ്പീ​​​ക്ക​​​റു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ ല​​​ക്ഷ്യം.

National

സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലും പോ​ര്; ഗാ​ന്ധി കു​ടും​ബ​ത്തെ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യ്ക്കു​ള്ളി​ലെ വാ​ക്പോ​ര് സ​ഭാ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ലേ​ക്കും പ​ട​ർ​ന്നു. ഗാ​ന്ധി കു​ടും​ബ​ത്തെ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ ബോ​ഫോ​ഴ്സ് അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​താ​ണ് പു​തി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

ലോ​ക്‌​സ​ഭ പി​രി​ഞ്ഞ​തി​ന് പി​ന്നാ​ലെ, ഗാ​ന്ധി കു​ടും​ബ​ത്തി​നെ​തി​രെ സം​സാ​രി​ക്കാ​ൻ നി​ഷി​കാ​ന്ത് ദു​ബെ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ ഓ​ഫീ​സി​ലെ​ത്തി. ദീ​പേ​ന്ദ​ർ സിം​ഗ് ഹൂ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സം​ഘ​വും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി സം​ഘ​വും ത​മ്മി​ൽ സ്പീ​ക്ക​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്‌​വാ​ദം ന​ട​ന്നു.

മു​ൻ ക​ര​സേ​നാ മേ​ധാ​വി എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ആ​ത്മ​ക​ഥ​യി​ലെ ഭാ​ഗ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് രാ​ഹു​ൽ ഗാ​ന്ധി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് നി​ഷി​കാ​ന്ത് ദു​ബെ ബോ​ഫോ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ളു​മാ​യി സ​ഭ​യി​ലെ​ത്തി​യ​ത്.

"രാ​ഹു​ൽ ഗാ​ന്ധി പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ഒ​രു പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ, ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ അ​ഴി​മ​തി​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ ഒ​രു നി​ര ത​ന്നെ ഞാ​ൻ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്," എ​ന്ന് ദു​ബെ പ​രി​ഹ​സി​ച്ചു. എ​ന്നാ​ൽ സ​ഭ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ ച​ട്ട​പ്ര​കാ​രം അ​നു​മ​തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ഭ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യു​ന്ന​തി​ന് പ​ക​രം വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും പ​ഴ​യ​കാ​ല കാ​ര്യ​ങ്ങ​ൾ​ക്കും പി​ന്നി​ൽ ഒ​ളി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി സ്പീ​ക്ക​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

National

ലോക്‌സഭയില്‍ പുതിയ ഹാജര്‍ നിയമം: ഹാജർ രേഖപ്പെടുത്താന്‍ എംപിമാർ ഇനി സ്വന്തം സീറ്റിലെത്തണം

ന്യൂഡല്‍ഹി: ലോക്‌സഭാ നടപടികളില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്‌സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ നിശ്ചിത സീറ്റുകളില്‍ ഇരുന്നുകൊണ്ട് മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ നടന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് സ്പീക്കര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

മുന്‍പ് സഭയ്ക്ക് പുറത്തുള്ള ലോബിയിലെ രജിസ്റ്ററില്‍ ഒപ്പിട്ടോ മറ്റ് കൗണ്ടറുകളിലോ ഹാജര്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം സഭയ്ക്കുള്ളിലെ ഓരോ അംഗത്തിന്റെയും സീറ്റിലുള്ള മള്‍ട്ടിമീഡിയ കണ്‍സോളിലൂടെ മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കൂ. എംപിമാരുടെ വിരലടയാളം ഉപയോഗിച്ചായിരിക്കും ഹാജര്‍ രേഖപ്പെടുത്തുക. ഇത് ഹാജര്‍ നിലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കും.സഭ നിര്‍ത്തിവെച്ചിരിക്കുന്ന സമയത്തോ ബഹളം മൂലം തടസ്സപ്പെട്ടിരിക്കുന്ന സമയത്തോ ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയില്ല.

സഭ കൃത്യമായി നടക്കുമ്പോള്‍ മാത്രമേ ഈ ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.സഭയ്ക്ക് പുറത്ത് ഒപ്പിട്ട ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ പോകുന്ന രീതി ഒഴിവാക്കാനും സഭയ്ക്കുള്ളില്‍ എംപിമാരുടെ സാന്നിധ്യം പരമാവധി ഉറപ്പാക്കാനുമാണ് ഈ നീക്കം.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സഭയില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ അവര്‍ക്ക് ഈ പുതിയ നിയമം ബാധകമായിരിക്കില്ല.

ജനുവരി 28-ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം മുതലാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഹാജര്‍ രേഖപ്പെടുത്താത്ത ദിവസങ്ങളില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന ദൈനംദിന അലവന്‍സുകള്‍ ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഭയെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം. ഇതിനായി ലോക്‌സഭയിലെ ഓരോ സീറ്റിലും ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

National

സുതാര്യത വിശ്വാസ്യത വളർത്തും: ഓം ബിർള

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​നാ​​​ധി​​​പ​​​ത്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​സ​​​ക്തി ജ​​​ന​​​ങ്ങ​​​ളെ സേ​​​വി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വി​​​നെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​മെ​​​ന്ന് ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള.

എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തും സു​​​താ​​​ര്യ​​​ത​​​യു​​​ള്ള​​​തും പൗ​​​ര​​​ന്മാ​​​രോ​​​ട് പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള​​​തു​​​മാ​​​കു​​​ന്പോ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് നി​​​ല​​​നി​​​ൽ​​​ക്കാ​​​നും പൊ​​​തു​​​ജ​​​ന​​​വി​​​ശ്വാ​​​സം നേ​​​ടാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

National

ലോക്സഭയിൽ എംപിമാർക്ക് മാതൃഭാഷയിൽ സംസാരിക്കാം

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​​ർ​​​ക്ക് മ​​​ല​​​യാ​​​ള​​​മ​​​ട​​​ക്കം 22 ഭാ​​​ഷ​​​ക​​​ളി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നും ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​യെ​​​ന്ന് ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല.

ലോ​​​ക്സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ത​​​ത് ദി​​​വ​​​സം അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം എം​​​പി​​​മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ട്സാ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. നി​​​ർ​​​മി​​​തബു​​​ദ്ധി​​​യു​​​ടെ (എ​​​ഐ) ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ്പീ​​​ക്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ എ​​​ട്ടാം ഷെ​​​ഡ്യൂ​​​ളി​​​ൽ പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന 22 ഭാ​​​ഷ​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക വി​​​വ​​​ർ​​​ത്ത​​​ന സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത് ഇ​​​ന്ത്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ ലോ​​​ക​​​ത്തു​​​ത​​​ന്നെ സ​​​വി​​​ശേ​​​ഷ​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്ന് സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

എം​​​പി​​​മാ​​​ർ അ​​​വ​​​രു​​​ടെ മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ ശ​​​ബ്‌​​​ദം കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​മാ​​​യി കേ​​​ൾ​​​ക്കാ​​​നാ​​​കും. ഇ​​​തു​​​വ​​​ഴി ജ​​​നാ​​​ധി​​​പ​​​ത്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കും. വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​രാ​​​ജ്യ​​​മാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ലോ​​​ക​​​ത്തി​​​നു​​​ത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​കും-​​​സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഇ​​​ത്ത​​​വ​​​ണ​​​ത്തെ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് ധ​​​ന​​​മ​​​ന്ത്രി ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ എ​​​ന്ന​​​ നി​​​ല​​​യി​​​ൽ അ​​​വ​​​ധി​​​ദി​​​വ​​​സ​​​മെ​​​ന്ന​​​തു നോ​​​ക്കാ​​​തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ സ​​​ഭ ത​​​യാ​​​റാ​​​ണെ​​​ന്ന് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഡ​​​ൽ​​​ഹി​​​യി​​​ൽ നാ​​​ളെ ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് സ്പീ​​​ക്ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ലെ യോ​​​ജി​​​പ്പും വി​​​യോ​​​ജി​​​പ്പു​​​മാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ശ​​​ക്തി.​​​ അ​​​തി​​​നാ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഫ​​​ല​​​വ​​​ത്താ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളും എം​​​പി​​​മാ​​​രും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ന്ത​​​സും മാ​​​ന്യ​​​ത​​​യും ത​​​ക​​​ർ​​​ക്കാ​​​ൻ ആ​​​രെയും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. സ​​​ഭ​​​യ്ക്കു​​​ള്ളി​​​ൽ ഇ-​​​സി​​​ഗ​​​ര​​​റ്റ് വ​​​ലി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ സൂ​​​ചി​​​പ്പി​​​ച്ചു.

National

പാർലമെന്‍റിന്‍റെ പവിത്രത തകർക്കാൻ ആർക്കും അവകാശമില്ല: സ്പീക്കർ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ള്ളി​​​ൽ ഇ-​​​സി​​​ഗ​​​ര​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ൽ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ട​​​യി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് അം​​​ഗം ഇ- ​​​സി​​​ഗ​​​ര​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

സ​​​ഭ​​​യു​​​ടെ പ​​​വി​​​ത്ര​​​ത ത​​​ക​​​ർ​​​ക്കാ​​​ൻ ആ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​മി​​​ല്ല. ഇ-​​​സി​​​ഗ​​​ര​​​റ്റ് വ​​​ലി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യം അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ്. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി സ​​​ഭ പി​​​ന്നീ​​​ട് ഉ​​​ചി​​​ത​​​മാ​​​യ ക​​​മ്മി​​​റ്റി​​​ക്കു റ​​​ഫ​​​ർ ചെ​​​യ്യും. ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​പ്ര​​​കാ​​​രം വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ബി​​​ജെ​​​പി അം​​​ഗം അ​​​നു​​​രാ​​​ഗ് സിം​​​ഗ് ഠാ​​​ക്കൂ​​​റാ​​​ണ് ഇ-​​​സി​​​ഗ​​​ര​​​റ്റ് സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യു​​​മാ​​​യി സ്പീ​​​ക്ക​​​റെ സ​​​മീ​​​പി​​​ച്ച​​​ത്. ഇ​​​തോ​​​ടൊ​​​പ്പം ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യെ നീ​​​ക്കം ചെ​​​യ്യ​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൃ​​​ത്യ​​​മാ​​​യ നി​​​ല​​​പാ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​താ​​​യും ബി​​​ർ​​​ല പ​​​റ​​​ഞ്ഞു.

ജ​​​സ്റ്റീ​​​സ് വ​​​ർ​​​മ​​​യെ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു നി​​​യോ​​​ഗി​​​ച്ച ക​​​മ്മി​​​റ്റി​​​യു​​​ടെ സാ​​​ധു​​​ത ചോ​​​ദ്യം ചെ​​​യ്ത് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള വി​​​ഷ​​​യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

National

ലോക്സഭ ഇന്നലെയും സ്തംഭിച്ചു

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ ച​ർ​ച്ച ചെ​യ്യാ​തെ സ​മ്മ​തി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച് പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ ഇ​ന്ന​ലെ​യും ലോ​ക്സ​ഭ സ്തം​ഭി​ച്ചു.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെത്തുട​ർ​ന്നു മൂ​ന്നു ത​വ​ണ നി​ർ​ത്തി​വ​ച്ച ശേ​ഷം ഇ​ന്നു ചേ​രാ​നാ​യി ലോ​ക്സ​ഭ പി​രി​ഞ്ഞു. എ​ന്നാ​ൽ, രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ വ​ക​വ​യ്ക്കാ​തെ എ​ക്സൈ​സ് ഭേ​ദ​ഗ​തി ബി​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. തി​ങ്ക​ളാ​ഴ്ച​ത്തേ​തുപോ​ലെ പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ൽനി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തോ​ടെ ഭ​ര​ണ​പ​ക്ഷം മാ​ത്ര​മാ​യി​രു​ന്നു സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

വ​ന്ദേ മാ​ത​രം ച​ർ​ച്ച​യ്ക്കുശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പു ച​ർ​ച്ച​യ്ക്കു തീ​യ​തി നി​ശ്ച​യി​ക്കാ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം പ്ര​തി​പ​ക്ഷം ത​ള്ളി. ലോ​ക്സ​ഭ​യു​ടെ ഇ​ന്ന​ലെ ന​ട​ന്ന കാ​ര്യോ​പ​ദേ​ശക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഒ​ത്തു​തീ​ർ​പ്പും സ​മ​വാ​യ​വും ഉ​ണ്ടാ​യ​തെ​ന്ന് കോ​ണ്‍ഗ്ര​സ് ചീ​ഫ് വി​പ്പ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

എ​സ്ഐ​ആ​റും വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ടും ച​ർ​ച്ച ചെ​യ്യാ​തെ പ​റ്റി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യും സ​ർ​ക്കാ​രി​ന്‍റെ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തു​മാ​യി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നു ചി​ല ബി​ജെ​പി നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഏ​റ്റു​മു​ട്ട​ൽ ഒ​ഴി​വാ​ക്കി സ​മ​വാ​യം ആ​കാ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​നാ​ണു മു​ൻ​തൂ​ക്കം ല​ഭി​ച്ച​ത്.

പ്ര​തി​പ​ക്ഷ സ​മ്മ​ർദത്തി​നു വ​ഴ​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു ച​ർ​ച്ച​യാ​കാ​മെ​ന്നു പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തീ​യ​തി​യും സ​മ​യ​വും പ​ക്ഷേ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ക്കേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച ആ​ദ്യം ന​ട​ത്ത​ണ​മെ​ന്നു കേ​ന്ദ്രം ശ​ഠി​ച്ചു. അ​തു തൊ​ട്ടു​പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ ച​ർ​ച്ച വേ​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​വും വാ​ശി​പി​ടി​ച്ചു. ഒ​ടു​വി​ൽ ര​ണ്ടു ച​ർ​ച്ച​ക​ൾ​ക്കും 10 മ​ണി​ക്കൂ​ർ വീ​തം അ​നു​വ​ദി​ക്കു​മെ​ന്നു സ്പീ​ക്ക​ർ ഓം ​ബി​ർ​ല അ​റി​യി​ച്ചു.

ഇ​തി​നി​ടെ, കേ​ര​ള​ത്തി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ദി​വ​സ​മാ​യ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ച​ർ​ച്ച​യി​ൽ ഭൂ​രി​പ​ക്ഷം മ​ല​യാ​ളി എം​പി​മാ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​ക്കു പു​റ​മെ ശ​ശി ത​രൂ​രി​നെ​യും ഉ​ത്ത​രേ​ന്ത്യ​ൻ നേ​താ​ക്ക​ളെ​യും ച​ർ​ച്ച​യ്ക്കാ​യി കോ​ണ്‍ഗ്ര​സ് നി​യോ​ഗി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

കെ.​സി. വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. ജോ​സ് കെ. ​മാ​ണി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി എം​പി​മാ​ർ തി​ങ്ക​ളാ​ഴ്ചത​ന്നെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. തെ​ക്കു​നി​ന്നു​ള്ള ചി​ല എം​പി​മാ​ർ പ​ത്താം തീ​യ​തി ഡ​ൽ​ഹി​ക്കു മ​ട​ങ്ങു​മെ​ങ്കി​ലും ഭൂ​രി​പ​ക്ഷം എം​പി​മാ​രും വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​ന്ന​തു​വ​രെ കേ​ര​ള​ത്തി​ൽ തു​ട​ർ​ന്നേ​ക്കും.

National

ഇന്ത്യ-ജോർജിയ പാർലമെന്‍ററി സൗഹൃദസംഘം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ജോ​ർ​ജി​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ല​മെ​ന്‍റ​റി സൗ​ഹൃ​ദ​സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള.

ജോ​ർ​ജി​യ പാ​ർ​ല​മെ​ന്‍റ് ചെ​യ​ർ​മാ​ൻ ഷാ​ൽ​വ പാ​പു​ഷ്‌വിലി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇതു വ്യ​ക്ത​മാ​ക്കി​യ​ത്. ജോ​ർ​ജി​യ​യി​ൽനി​ന്നു​ള്ള ഉ​ന്ന​ത​ത​ല പാ​ർ​ല​മെ​ന്‍റ​റി പ്ര​തി​നി​ധി സം​ഘ​വും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി.

വ്യാ​പാ​രം, സാ​ങ്കേ​തി​ക​വി​ദ്യ, വി​ദ്യാ​ഭ്യാ​സം, ഊ​ർ​ജം എന്നീ മേ​ഖ​ല​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ​റി സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് ഇ​രു​കൂ​ട്ട​രും വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ജോ​ർ​ജി​യ​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

National

പാ​ർ​ല​മെ​ന്‍റി​നെ ച​വി​ട്ടി​മെ​തി​ക്കു​ന്ന നാ​ട​ക​ക്കാ​ര​നാ​ണു മോ​ദി: ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി പാ​ർ​ല​മെ​ന്‍റി​ന്‍റെ മാ​ന്യ​ത​യെ ആ​സൂ​ത്രി​ത​മാ​യി ച​വി​ട്ടി​മെ​തി​ക്കു​ക​യും പാ​ർ​ല​മെ​ന്‍റ​റി സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്ത വ​ലി​യ നാ​ട​ക​ക്കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണു പ്ര​തി​പ​ക്ഷ​ത്തോ​ടു നാ​ട​കം ക​ളി​ക്ക​രു​തെ​ന്നു പ​റ​യു​ന്ന​തെ​ന്നു രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്തു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തി​നോ​ടു പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി പ​റ​യു​മെ​ന്ന് ഖാ​ർ​ഗെ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച അ​നു​വ​ദി​ക്കാ​ത്ത​തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ കൊ​ല്ലു​ക​യാ​ണു സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. എ​സ്ഐ​ആ​ർ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തെ എ​ല്ലാ എം​പി​മാ​രു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം മു​ഴു​വ​ൻ പാ​ഴാ​ക്കി​യ​തു സ​ർ​ക്കാ​രാ​ണ്.

അ​തേ സ​ർ​ക്കാ​ർ ച​ർ​ച്ച അ​നു​വ​ദി​ക്കു​മോ​യെ​ന്നു​പോ​ലും ഇ​പ്പോ​ഴും ഉ​റ​പ്പു പ​റ​യു​ന്നി​ല്ലെ​ന്ന് ഖാ​ർ​ഗെ, ഡെ​റി​ക് ഒ​ബ്രി​യ​ൻ, ജോ​ണ്‍ ബ്രി​ട്ടാ​സ്, തി​രു​ച്ചി ശി​വ തു​ട​ങ്ങി​യ​വ​ർ രാ​ജ്യ​സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​പ​ക​രം, പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും ത​ന്‍റെ നാ​ട​കീ​യ അ​വ​ത​ര​ണ​മാ​ണ് ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി പാ​ർ​ല​മെ​ന്‍റി​ന്‍റെ മാ​ന്യ​ത​യെ​യും സം​വി​ധാ​ന​ത്തെ​യും തു​ട​ർ​ച്ച​യാ​യി സ​ർ​ക്കാ​ർ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​റി​ക്കാ​ർ​ഡ് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് എ​ക്സി​ലെ പോ​സ്റ്റി​ൽ ഖാ​ർ​ഗെ കു​റി​ച്ചു.

വോ​ട്ടി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. പാ​ർ​ല​മെ​ന്‍റി​ൽ ഇ​വ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് തു​ട​രും. ശ്ര​ദ്ധ​ തി​രി​ക്കു​ന്ന നാ​ട​കം അ​വ​സാ​നി​പ്പി​ച്ച് ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​യ്ക്കു ബി​ജെ​പി ത​യാ​റാ​ക​ണ​മെ​ന്ന് എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ 12 ബി​ല്ലു​ക​ൾ ഒ​രു ച​ർ​ച്ച​യും കൂ​ടാ​തെ തി​ടു​ക്ക​ത്തി​ൽ പാ​സാ​ക്കി. വെ​റും 15 മി​നി​റ്റി​നു​ള്ളി​ലാ​ണു ചി​ല​ത് അം​ഗീ​ക​രി​ച്ച​ത്. ജി​എ​സ്ടി, ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, വി​വാ​ദ​മാ​യ ക​ർ​ഷ​ക വി​രു​ദ്ധ ക​രി​നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ലൂ​ടെ ബു​ൾ​ഡോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.

ച​ർ​ച്ച നി​ഷേ​ധി​ക്കു​ക​യ​ല്ല, മ​റി​ച്ച് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന ച​ർ​ച്ച​യെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​ണു പ​റ​യു​ന്ന​തെ​ന്നാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന്‍റെ മ​റു​പ​ടി.

Latest News

Up